ദുബായ്-യു.എ.ഇയിൽ വാരാന്ത്യ അവധി ദിവസങ്ങൾ മാറ്റുന്നു. വെള്ളി, ശനി എന്നീ ദിവസങ്ങളിലെ അവധിക്ക് പകരം ശനി, ഞായർ ദിവസങ്ങളിലായിരിക്കും പുതിയ അവധി ദിനങ്ങൾ. ജനുവരി ഒന്നുമുതൽ പുതിയ അവധി നിലവിൽവരും. വെള്ളിയാഴ്ച ഉച്ചവരെയാകും ഓഫീസുകൾ പ്രവർത്തിക്കുക. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ വൈകിട്ട് മൂന്നര വരെ ഓഫീസുകൾ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ ഏഴര മുതൽ 12.30 വരെയാണ് ഓഫീസ് സമയം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം രാജ്യത്തുടനീളം ഉച്ചക്ക് 1.15ന് ആയിരിക്കും. ആഗോള വ്യവസായ മേഖലയുമായി ഒത്തുപോകുന്നതിനാണ് പുതിയ സമയക്രമം നിശ്ചയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.






