കുവൈത്ത് സിറ്റി - രാജ്യത്ത് ഭരണകൂട അട്ടിമറിക്ക് പ്രേരിപ്പിച്ച കേസിലെ പ്രതിയെ കുവൈത്ത് കോടതി നാലു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പ്രതിക്ക് ആയിരം കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്.
ഭരണകൂട അട്ടിമറിക്ക് പ്രേരിക്കുകയും അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ട്വീറ്റുകള്‍ പ്രചരിപ്പിക്കുകയും ലൈസന്‍സില്ലാതെ ആയുധം കൈവശം വെക്കുകയും മൊബൈല്‍ ഫോണ്‍ ദുരുപയോഗിക്കുകയും ചെയ്‌തെന്ന ആരോപണങ്ങളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.