കാമുകി ഫോണ്‍ എടുക്കുന്നില്ല, ഷാര്‍ജയില്‍ പ്രവാസി യുവാവ് തൂങ്ങിമരിച്ചു

ഷാര്‍ജ- ഇന്ത്യയിലുള്ള കാമുകി ഫോണ്‍ എടുക്കുന്നില്ലെന്നും മറ്റും വീഡിയോകളില്‍ വ്യക്തമാക്കി 22 കാരനായ ഇന്ത്യക്കാരന്‍ ഷാര്‍ജയില്‍ തൂങ്ങിമരിച്ചു.
യുവാവ് മാനസിക സമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്തു സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം തുടങ്ങി.  ഷാര്‍ജയിലെ താമസ സ്ഥലത്താണ് യുവാവ് തൂങ്ങി മരിച്ചത്. പ്രണയവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സൂചന. കാമുകിയെ കാണാന്‍ കഴിയുന്നില്ലെന്നും മാനസിക സമ്മര്‍ദ്ദമുണ്ടെന്നും വ്യക്തമാക്കി നിരവധി വീഡിയോകള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

കാമുകിയെ കാണാനോ ഫോണിലൂടെ സംസാരിക്കാനോ കഴിയുന്നില്ല.  കാമുകി ഫോണ്‍ എടുക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകള്‍. വീഡിയോയിലൂടെ  ആത്മഹത്യാ സൂചന നല്‍കിയിരുന്നതായും പോലീസ് പറ!യുന്നു.  
താമസ സ്ഥലത്തുള്ളവരെയും സുഹൃത്തുക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. മൃതദേഹം ആശുപത്രിയി മോര്‍ച്ചറിയിലാണ്.

 

Latest News