Sorry, you need to enable JavaScript to visit this website.

ഒമിക്രോണ്‍ ബാധിച്ച ഒന്‍പത് പേര്‍ നൂറിലേറെ  പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ എത്തി

ജയ്പൂര്‍- ജയ്പൂരില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയെന്ന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ്. ഒരു വീട്ടിലെ ഒന്‍പത് പേര്‍ക്കാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ഒമിക്രോണ്‍ പോസിറ്റീവ് ആയ ഒന്‍പത് പേരും നവംബര്‍ 28 ന് ജയ്പൂരില്‍ ഒരു വിവാഹ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഒമിക്രോണ്‍ പോസിറ്റീവ് ആയ നാല് പേര്‍ രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആശുപത്രിയിലും ബാക്കി അഞ്ച് പേര്‍ ഹോം ഐസൊലേഷനിലുമാണ്. വിവാഹത്തില്‍ പങ്കെടുത്ത നൂറിലേറെ പേരില്‍ 34 പേരുടെ സാംപിളുകള്‍ മാത്രമേ ആരോഗ്യവകുപ്പിന് ശേഖരിക്കാന്‍ സാധിച്ചിട്ടുള്ളൂ.
 

Latest News