Sorry, you need to enable JavaScript to visit this website.

തലശ്ശേരിയില്‍ ഉയര്‍ത്തിയത് കേരളത്തിന് കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യം, ആര്‍.എസ്.എസിനെതിരെ മുഖ്യമന്ത്രി

ആലപ്പുഴ- വളരാന്‍ വേണ്ടി വര്‍ഗീയതയെയും സംഘര്‍ഷങ്ങളെയും കലാപങ്ങളെയും ആശ്രയിക്കുന്നവരാണ് ആര്‍.എസ്.എസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സി പി എം ജില്ലാ കമ്മിറ്റിയുടെ പി കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശേരിയില്‍ ആര്‍ എസ് എസ് നടത്തിയ പ്രകടനത്തില്‍ കേരളത്തിന് കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യമാണുയര്‍ത്തിയത്. അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നാണ് മുദ്രാവാക്യത്തില്‍ ഉയര്‍ന്നുകേട്ടത്.
ഇടതുപക്ഷം ശക്തമായതിനാല്‍ കേരളത്തില്‍ ഇപ്പോഴിത് പ്രാവര്‍ത്തികമാക്കാനാവില്ലെന്നറിയാമെങ്കിലും ഇത്തരമൊരു ചിന്ത ആളുകളുടെ മനസ്സിലേക്ക് കടത്തിവിടുകയാണ് ആര്‍ എസ് എസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ എസ് എസ് പൂര്‍ണമായും വര്‍ഗ്ഗീയതയില്‍ അഭിരമിക്കുന്നവരാണ്. കേരളത്തില്‍ നടപ്പായില്ല. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും ശക്തമായി നില്‍ക്കുന്നതിനാലാണിത്.
ശബരിമലയില്‍ വന്ന ശര്‍ക്കര പാക്കറ്റ് ശിവസേനക്കാരുടേതാണെന്ന് വ്യക്തമായതാണ്. ഒരു ഉല്‍പ്പന്നം ഭക്ഷ്യയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്താനാണ് ബിസിനസുകാര്‍ ഹലാല്‍ മുദ്ര പതിപ്പിക്കുന്നത്. ഇത് ഏതെങ്കിലും ഒരു മതവിഭാഗം മാത്രം ചെയ്യുന്നതല്ല. എല്ലാ വിഷയത്തിലും വിദ്വേഷത്തോടെയും ഒരു തരം സംശയത്തോടെയും വീക്ഷിക്കുകയാണ് ആര്‍ എസ് എസ്. ഇതറിഞ്ഞ് നാടിനെ ബോധവത്കരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കേരളത്തിന്റെ മതനിരപേക്ഷ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമം വര്‍ഗീയ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

 

Latest News