Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ മനഃശാസ്ത്രവും പഠനവും


മാതാപിതാക്കൾ എന്നും പറയുന്ന പ്രശ്‌നങ്ങളിൽ പ്രധാനമാണ് കുട്ടികളിലെ പഠന വൈകല്യവും സ്വഭാവ രൂപീകരണവും. കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല, പാഠഭാഗങ്ങൾ മനസ്സിലാവുന്നില്ല, വളരെ മെല്ലെ എഴുതുന്ന ശീലം, സമപ്രായക്കാരുമായുള്ള അതിയായ കൂട്ടുകെട്ട്, കുട്ടിക്കു പ്രതീക്ഷിച്ചതിലും കൂടുതൽ ഉള്ള പഠനഭാരം എന്നിവയെല്ലാം. നമ്മുടെ സാംസ്‌കാരിക മണ്ഡലവും ഗവണ്മെന്റ് വകുപ്പുകളും കുട്ടികളുടെ പഠന നിലവാരം കൂടുതൽ ലഘുവായതും എന്നാൽ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നതും ആവണം എന്ന് പറയുമ്പോൾ തന്നെ കുട്ടികളുടെ പഠന രീതി എന്നത് പഴയതിൽ നിന്നും വളരെ വ്യത്യസ്തമല്ലാതെ പോവുന്നു എന്നതാണ് മറ്റൊരു വസ്തുത.


ഇനി എന്താണ് കുട്ടികളിലെ ശീലങ്ങൾ മാറ്റിയെടുക്കാനും പഠന വൈകല്യം കുറക്കാനും ഉള്ള മാർഗങ്ങൾ എന്നുകൂടി നോക്കാം. നമ്മുടെ ടീച്ചിങ് രംഗത്ത് ധാരാളം സൈക്കോളജി കേന്ദ്രീകൃതമായ പഠനങ്ങളും അസൈൻമെന്റുകളും എല്ലാം കഴിഞ്ഞ ശേഷം മാത്രമാണ് ഓരോ ടീച്ചറും കുട്ടികളുടെ മുന്നിൽ എത്തുന്നത്. നമ്മൾ പഠിച്ച ഒരു തിയറിയും കുട്ടികളുടെ സ്വഭാവം മനസ്സിലാക്കിക്കൊണ്ട് അവരിലേക്ക് സിലബസ് കേന്ദ്രീകൃത വിദ്യാഭ്യാസം നമുക്ക് കൊടുക്കാൻ കഴിയുന്നില്ല എന്നതാണ്. ഒരു കഌസിൽ ഏകദേശം 20-30 കുട്ടികൾ ഉണ്ടെങ്കിൽ അവരിൽ ഓരോ കുട്ടിയും ഓരോ പഠന നിലവാരം ഉള്ളവരും അതുപോലെ വിവിധ ചുറ്റുപാടിൽ നിന്നും വരുന്നവരും ആയിരിക്കും. എന്നു മാത്രമല്ല, അവരുടെ പഠിക്കാനുള്ള മാനസിക താൽപര്യവും വളരെ വ്യത്യസ്തമാണ്. ചില കുട്ടികൾ കേട്ട് പഠിക്കാൻ മിടുക്കന്മാരായിരിക്കുമ്പോൾ മറ്റു ചിലർക്ക് എഴുതിപ്പഠിക്കാൻ ആണ് ഇഷ്ടം. ചില കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആണ്. മാത്രമല്ല, അവരുടെ ശ്രദ്ധ കൂടുതലും പുറംലോകവും അവിടത്തെ ഇഷ്ട വിഷയങ്ങളും ആയിരിക്കും. ഒരു ടീച്ചർ എന്ന നിലയിൽ കൂടുതൽ പേരും എല്ലാ കുട്ടികൾക്കും ഒരു സ്റ്റാൻഡേർഡ് സ്‌കെയിൽ ആണ് പഠന നിലവാരം നോക്കുന്നതിനും അവരിലേക്ക് വിഷയങ്ങൾ പകർന്നു കൊടുക്കുന്നതിനും ഉപയോഗിക്കുന്നത്. ഒരു പരിധി വരെ ഇത്ര മാത്രമേ അവർക്കു കഴിയൂ എന്നാണ് പലരും പറയാറ്.


എനിക്കറിയാം ധാരാളം ആളുകളെ. അവരുടെ കുട്ടിക്കാലത്തു സ്‌കൂൾ ജീവിതത്തിൽ വളരെ മോശം പ്രകടനം കാഴ്ച വെച്ച പല കുട്ടികളും നമ്മളെ അത്ഭുതപ്പെടുത്തും വിധം ഭാവി ജീവിതത്തിൽ വളരെ മുന്നോട്ടു പോയിട്ടുണ്ട്. എന്താണിതിനു കാരണം? മറ്റൊന്നുമല്ല, അവർക്കിഷ്ടപ്പെട്ട രീതിയിൽ കാര്യങ്ങൾ അവർ പുറംലോകത്തു നിന്നും വേഗത്തിൽ പഠിച്ചെടുത്തു എന്ന് സാരം. കുട്ടികളെ മോട്ടിവേറ്റ് ചെയ്യുക എന്നത് അധ്യാപകരുടേയും രക്ഷിതാക്കളുടേയും കടമയാണ്.


കുട്ടികളെ ഏറ്റവും നല്ല രൂപത്തിൽ മോട്ടിവേറ്റ് ചെയ്യാവുന്ന എളുപ്പമുള്ള മാർഗമാണ് അവരിൽ ലോ ഓഫ് അട്രാക്്ഷൻ ഉണ്ടാക്കുംവിധം അവരിലെ സ്വപ്‌നങ്ങളെ കണ്ടെത്തി അതിനെ ജീവിതത്തിൽ ദിവസവും അവർക്കു കാണുംവിധം ലൈവ് ആയി നിലനിർത്തിക്കൊടുക്കുക എന്നത്. ഒരു ഗ്രാഫ് പോലെ അവരുടെ പഠന നിലവാരം കൂടിക്കൂടി വരാൻ തിയറി ഓഫ് ലോ ഓഫ് അട്രാക്്ഷൻ വളരെ സഹായിക്കും.
മറ്റൊരു പ്രധാന കാര്യം, ഒരു ത്രികോണത്തിലെ മധ്യബിന്ദുവാണ് കുട്ടിയുടെ ജീവിതം എന്നതാണ്. ഈ ത്രികോണം എന്നത് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നുള്ളതാണ്. ഇതിൽ ഏതൊരു കണ്ണിയുടെയും വീഴ്ച കുട്ടിയുടെ ഭാവിയെ വളരെ മോശമായി ബാധിക്കും.

Latest News