പാലാ- വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വനിതാ ഗുമസ്തയെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ജെയിംസ്, മകന്‍ നിഹാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കയ്യേറ്റം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാലാ കുടുംബ കോടതി ഗുമസ്ത റിന്‍സിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശം കൈമാറാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ജെയിംസും സഹോദരന്‍ നിഹാലും റിന്‍സിയെ ആക്രമിച്ചത്.
റിന്‍സിയെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാനും അസഭ്യങ്ങള്‍ പറഞ്ഞുകൊണ്ട് ശാരീരികമായി കയ്യേറ്റം ചെയ്യാനും ജെയിംസ് ശ്രമിച്ചു. റിന്‍സിയുടെ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യതത്.






