റിയാദ് - രോഗശയ്യയില്‍ കഴിയുന്നതിനിടെ അംഗശുദ്ധി വരുത്തുന്നതു പോലെ കാണിക്കുന്ന വൃദ്ധന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വൈറലാകുന്നു. മറവിരോഗം ബാധിച്ച വൃദ്ധനാണ് രോഗശയ്യയില്‍ വെച്ച് അംഗശുദ്ധി വരുത്തുന്നതുപോലെ കാണിക്കുന്നത്. ഇത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ മനസ്സുകളെ ആഴത്തില്‍ സ്വാധീനിച്ചു.