Sorry, you need to enable JavaScript to visit this website.

യു.എ.ഇ സുവര്‍ണ ജൂബിലിയില്‍ ആവേശത്തോടെ പ്രവാസികളും

ദുബായ്- യു.എ.ഇയുടെ സുവര്‍ണ ജൂബിലി ദേശീയ ദിനാഘോഷത്തില്‍ ആവേശത്തോടെ പങ്കാളികളായി മലയാളികളടക്കമുള്ള പ്രവാസികളും.
യു.എ.ഇ സ്ഥാപിതമായതിന് ശേഷം അരനൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം വലിയ ഘോഷങ്ങളാണ് നടന്നത്. യു.എ.ഇ പൗരന്മാരും പ്രവാസികളും ഒരുപോലെ ആഘോഷത്തില്‍ പങ്കെടുത്തു.

ദുബായ് മറീനയില്‍ നടന്ന മറൈന്‍ എഡിഷന്‍ ദേശീയദിനാഘോഷം ആവേശകരമായി. യോട്ട് ഘോഷയാത്രയും പതാക ഉയര്‍ത്തലും ജലസാഹസിക പ്രകടനങ്ങളും അരങ്ങേറി. 50ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 50 പതാകകളാണ് മറീനയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഉയര്‍ത്തിയത്.  50 മീറ്റര്‍ നീളമുള്ള ഭീമന്‍ പതാക ജലനിരപ്പിലുയര്‍ത്തിയതും വിസ്മയക്കാഴ്ചയായി.
സിറ്റിസണ്‍സ് അഫയേഴ്‌സ് ഓഫിസ് ഡയറക്ടര്‍ ജനറല്‍ ശൈഖ് അബ്ദുല്ല ബിന്‍ മാജിദ് ബിന്‍ സഈദ് അല്‍ നുഐമി, ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി എന്നിവര്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കി.

 

 

Latest News