Sorry, you need to enable JavaScript to visit this website.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അപ്രന്റീസ് ഒഴിവുകൾ

വിശാഖപട്ടണത്തെ നേവൽ ഡോക്‌യാഡ്, ഗോവയിലെ നേവൽ ഷിപ്പ് റിപ്പയർ യാഡ് എന്നിവയുൾപ്പെടെ കേന്ദ്ര സർക്കാരിനു കീഴിലെ സ്ഥാപനങ്ങളിൽ വിവിധ ട്രേഡുകളിൽ അപ്രന്റീസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. തൊഴിൽ നൈപുണ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ അപ്രന്റീസ്ഷിപ്പ് നൽകുന്നത്. 
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിശാഖപട്ടണത്തുള്ള നേവൽ ഡോക്‌യാഡിൽ 275 അപ്രന്റീസ് ഒഴിവുകളുണ്ട്.  ഇലക്ട്രിഷ്യൻ 22, ഇലക്‌ട്രോണിക്‌സ് മെക്കാനിക് 36, ഫിറ്റർ 35, ഇൻസ്ട്രുമെന്റ് മെക്കാനിക് 15, മെഷീനിസ്റ്റ് 12, പെയിന്റർ (ജനറൽ) 10, റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക് 19, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 16, കാർപെന്റർ 27, ഫോണ്ട്രിമാൻ 7, മെക്കാനിക് (ഡീസൽ) 20, ഷീറ്റ് മെറ്റൽ വർക്കർ 34, പൈപ്പ് ഫിറ്റർ 22 എന്നിങ്ങനെയാണ് ഒഴിവുകൾ.


പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (എൻ.സി.വി.ടി./എസ്.സി.വി.ടി.) സർട്ടിഫിക്കറ്റുമാണ് യോഗ്യത. 
2001 ഏപ്രിൽ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വർഷത്തെ വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾ www.indiannavy.nic.in ലെ പേഴ്‌സണൽ സിവിലിയൻ എന്ന ലിങ്കിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്- www.apprenticeshipindia.org 
ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ അഞ്ച്. 
തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 14.


ഗോവ കർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാഡിലും ധബോളിമിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 173 അപ്രന്റിസ് ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
കാർപെന്റർ 12, ഇലക്ട്രിഷ്യൻ 16, ഇലക്‌ട്രോണിക് മെക്കാനിക് 16, ഫിറ്റർ 16, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് 4, ഇൻസ്ട്രുമെന്റ് മെക്കാനിക് 4, മെഷീനിസ്റ്റ് 4, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ) 4, മെക്കാനിക് ഡീസൽ 16, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് 4, മെക്കാനിക് മോട്ടോർ വെഹിക്കിൾ 6, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ 10, പെയിന്റർ (ജനറൽ) 4, പ്ലംബർ 6, ടെയിലർ 4, ഷീറ്റ് മെറ്റൽ വർക്കർ 12, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 12 എന്നിങ്ങനെയാണ് കർവാറിലുള്ള ഒഴിവുകൾ.


നേവൽ എയർക്രാഫ്റ്റ് യാഡിൽ 23 ഒഴിവുകളുണ്ട്. ഇലക്ട്രിഷ്യൻ/ഇലക്ട്രിഷ്യൻ എയർക്രാഫ്റ്റ് 3, ഇലക്‌ട്രോണിക്‌സ് മെക്കാനിക്/മെക്കാനിക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ് 3, ഫിറ്റർ 2, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് 4, ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ് 2, മെഷീനിസ്റ്റ് 3, പൈപ്പ് ഫിറ്റർ 2, പെയിന്റർ (ജനറൽ) 2, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 2 എന്നിങ്ങനെയാണ് ഒഴിവുകൾ.
50 ശതമാനം മാർക്കോടെ മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ എൻ.സി.വി.ടി/എസ്.സി.വി.ടി സർട്ടിഫിക്കറ്റുമാണ് യോഗ്യത.
www.apprenticeshipindia.gov.in വഴി അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും തപാലിൽ അയക്കേണ്ട അവസാന തീയതി- ഡിസംബർ 20.

Latest News