മലപ്പുറം- മഹ്റം ഇല്ലാതെ ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജിന് പോകുന്ന 1,300 സ്ത്രീകളില്‍ 98 ശതമാനവും കേരളത്തില്‍ നിന്ന്. അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കുള്ള പ്രത്യേക ക്വാട്ട പ്രതീക്ഷിച്ച് കാത്തിരുന്നവരാണ് ഇവരിലേറെയും. ഇത്തവണ ഈ പരിഗണന ഇല്ലാതാക്കിയതോടെ മഹ്റം ഇല്ലാത്ത കാറ്റഗറി വഴി അപേക്ഷിച്ചതാണ് മഹ്റമില്ലാത്ത യാത്രയ്ക്ക് സ്ത്രീ അപേക്ഷകര്‍ കൂടാനിടയാക്കിയത്. ഗ്രൂപ്പില്‍ ഹജിനു പോകുന്ന സ്ത്രീകള്‍ നാലുപേടങ്ങുന്ന സംഘമാണെങ്കില്‍ മഹറം വേണ്ടതില്ലെന്ന നിയമം സൗദി അറേബ്യ 2014-ലാണ് കൊണ്ടുവന്നതെങ്കിലും ഈ വര്‍ഷം മുതലാണ് ഈ ആനുകൂല്യം ഇന്ത്യ ഹാജിമാര്‍ക്ക് അനുവദിച്ചത്.
സാധാരണ ഹജ അപേക്ഷകരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മഹ്റം ഇല്ലാത്ത സത്രീകളെ നറുക്കെടുപ്പില്ലാതെയാണ് തെരഞ്ഞെടുത്തത്. ഇതും ഈ കാറ്റഗറിയില്‍ സത്രീ അപേക്ഷകരുടെ എണ്ണം കൂടാനിടയാക്കി. കേരളത്തെക്കാള്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഗുജറാത്ത്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മഹ്റം ഇല്ലാത്ത കാറ്റഗറിയില്‍ ആരും അപേക്ഷിച്ചിട്ടു പോലുമില്ല.