മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് ഗള്‍ഫിലേക്ക് കടന്നു

കാസര്‍കോട്- പതിനേഴുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവ് ഗള്‍ഫിലേക്ക് കടന്നു. ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാന്‍ കുമ്പള പോലീസ് ശ്രമം തുടങ്ങി.
കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയെ വീട്ടില്‍ വെച്ച് ഒരു വര്‍ഷത്തോളം പിതാവ് പീഡിപ്പിച്ചുവെന്നാണ് പരാതി. വയറുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.  തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുമ്പള പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്തു. പീഡന വിവരം ആദ്യം പറഞ്ഞില്ലെങ്കിലും പിന്നീടാണ് പിതാവ് പീഡിപ്പിച്ചതായുള്ള വിവരം പോലീസിനെ അറിയിച്ചത്. ഇതിനിടയില്‍ പിതാവ്  ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News