പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച് ഒമിക്രോണിനെ നേരിടാം- ആരോഗ്യമന്ത്രാലയം

റിയാദ്- പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കലാണ് കോവിഡ് വകഭേദങ്ങളുടെ പകര്‍ച്ച തടയാന്‍ ഫലപ്രദമെന്ന് സൗദി ആരോഗ്യമന്ത്രാലം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ആലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗമുള്ളവരും അവരുമായി ബന്ധപ്പെട്ടവരും ക്വാറന്റൈന്‍ അടക്കമുള്ള ആരോഗ്യമാദണ്ഡങ്ങള്‍ പാലിക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കലും ബൂസ്റ്റര്‍ സ്വീകരിക്കലും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ലോകത്ത് 21 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അപകടകരമായ വൈറസാണ്. വ്യാപന ശേഷി കൂടുതലുമാണ്. പുതിയ വകഭേദങ്ങളെ നേരിടാന്‍ സൗദിയുടെ ആരോഗ്യമേഖല സുശക്തവും സുസജ്ജവുമാണ്. അതേസമയം കോവിഡ് സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Latest News