യു.എ.ഇയില്‍ ഹലാല്‍ വിരുദ്ധ പ്രചാരണം, ചോദ്യം ചെയ്ത് രാജകുമാരി

ദുബായ്- യു.എ.ഇയില്‍ നടക്കുന്ന ഹലാല്‍ വിരുദ്ധ പ്രചാരണത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ഷാര്‍ജ രാജകുമാരി ശൈഖ ഹിന്ദ് ബിന്ത് ഫൈസല്‍ അല്‍ ഖാസിമി.
ഞങ്ങളെ ഇത്രമാത്രം വെറുക്കുന്നവര്‍ എന്തിനാണ് ഇങ്ങോട്ടുവന്ന് ഞങ്ങളുടെ പണം കൊണ്ടുപോകുന്നതെന്ന് രാജകുമാരി ട്വിറ്ററില്‍ ചോദിച്ചു.
ഹലാല്‍ ചിഹ്നമുണ്ടെങ്കില്‍ ഉല്‍പന്നം വാങ്ങരുതെന്നും ഇസ്ലാമിക ഭീകരതക്ക് പണം നല്‍കലാകും അതെന്നുമാണ് രാജകുമാരി ഷെയര്‍ ചെയ്ത പോസ്റ്ററില്‍ പറയുന്നത്.
വിദ്വേഷ പ്രചാരണം നടത്തുന്നവരുടെ വിവരങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവര്‍ക്കെതിരെ നടപടി ഉറപ്പാക്കുന്നതിനും രാജകുമാരിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2021/11/30/boycothalal.jpg

ബേപ്പൂരിന്റെ ഉരു പാരമ്പര്യം;
കൂടുതല്‍ ആവശ്യക്കാര്‍ ഖത്തറില്‍നിന്ന്
വീഡിയോ കാണാം

 

 

Latest News