ഞായറാഴ്ച ജിദ്ദയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജിദ്ദ - സെക്കന്റ് ടേം ആരംഭിക്കുന്ന ഞായറാഴ്ച ജിദ്ദയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഫോര്‍മുല വണ്‍ കാറോട്ട മത്സരം പ്രമാണിച്ചാണ് ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനു മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തുന്നത്. മത്സരത്തിനു വേണ്ടി ഫോര്‍മുല വണ്‍ കാറോട്ട മത്സര ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ റേസിംഗ് സര്‍ക്യൂട്ട് ആണ് ജിദ്ദ കോര്‍ണിഷില്‍ ഒരുക്കിയിരിക്കുന്നത്. ഫോര്‍മുല വണ്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നവരെ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ട്രാക്ക് വഴിയാണ് സ്വീകരിക്കുന്നത്.

 

Latest News