ആരാധകര്‍ക്ക് ആവേശമായി മരക്കാറിന്റെ ഗ്രാന്റ് ടീസര്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാറിന്റെ റിലീസ് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ ഗ്രാന്റ് ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.

പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി മാറികൊണ്ടിരിക്കുകയാണ്  മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം.

ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു.

 

Latest News