Sorry, you need to enable JavaScript to visit this website.

കോവിഡിനെതിരെ ആന്റിബോഡി തെറപ്പിയുമായി യു.എ.ഇ

അബുദാബി- കോവിഡിനെതിരെ  പുതിയ ആന്റിബോഡി ചികിത്സ (റീജന്‍കോവ്) സ്വന്തമാക്കി അബുദാബി. സ്വിസ് മരുന്ന് നിര്‍മാതാക്കളായ റോഷും അബുദാബി ആരോഗ്യവിഭാഗവും ചേര്‍ന്നാണ് പുതിയ തെറപ്പി വികസിപ്പിച്ചത്.

കാസിരിവിമാബ്, ഇംഡെവിമാബ് എന്നിവയുടെ മോണോക്ലോണല്‍ ആന്റിബോഡി (കൃത്രിമമായി നിര്‍മിച്ച ആന്റിബോഡി) സംയോജിപ്പിച്ച് ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന തെറപ്പിയിലൂടെ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

നിസ്സാര, മിത കോവിഡ് ലക്ഷണമുള്ളവര്‍ക്കു ഫലപ്രദമായ തെറപ്പിയാണിത്. രോഗികളെ ഗുരുതര അവസ്ഥയിലേക്കു പോകുന്നത് തടയുമെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ കഅബി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ഇതു ഗുണം ചെയ്യും. കോവിഡിനെതിരെയുള്ള ഏറ്റവും നൂതനവും സുരക്ഷിതവുമായ മരുന്ന് ലഭ്യമാക്കി രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.

യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഓഗസ്റ്റില്‍ അടിയന്തര ഉപയോഗത്തിനായി റീജന്‍ കോവിന് അംഗീകാരം നല്‍കിയിരുന്നു.

 

Tags

Latest News