Sorry, you need to enable JavaScript to visit this website.

യു.എ.ഇ സുവര്‍ണ ജൂബിലി, 237 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ- യു.എ.ഇയുടെ 50ാം ദേശീയ ദിനത്തിന് മുന്നോടിയായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 237 തടവുകാര്‍ക്ക് മാപ്പ് നല്‍കി.

മാപ്പ് ലഭിച്ച തടവുകാരെ വിട്ടയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

യു.എ.ഇയുടെ സുവര്‍ണ ജൂബിലിക്ക് മുന്നോടിയായി 870 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് നേരത്തെ  ഉത്തരവിട്ടിരുന്നു.  തടവുകാരുടെ പിഴകളും കടങ്ങളും സര്‍ക്കാര്‍ അടച്ചുതീര്‍ക്കും.
മോചിപ്പിക്കുന്ന തടവുകാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

ദേശീയ ദിനം ഉള്‍പ്പെടെയുള്ള പ്രത്യേക അവസരങ്ങളിലും പെരുന്നാള്‍ പോലുള്ള ഇസ്ലാമിക  ആഘോഷ ദിവസങ്ങളിലും യു.എ.ഇ ഭരണാധികാരികള്‍ തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കാറുണ്ട്.

 

Latest News