ഭര്‍ത്താവിന്റെ പുനര്‍ജന്‍മം എന്ന് വിശ്വസിച്ച് പശുവിനെ വിവാഹം ചെയ്ത് കംബോഡിയക്കാരി

ക്രാറ്റി- ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തില്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. കംബോഡിയയിലാണ്  സംഭവം.  മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുന്നതിനാലാണ്  വിവാഹം ചെയ്തതത്രെ. യ്യുകയായിരുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്

വിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ പറയുന്നു. 'പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും ... എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്'  ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു.

കംബോഡിയയിലെ വടക്കുകിഴക്കന്‍ ക്രാറ്റി പ്രവിശ്യയില്‍ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത് എന്ന് 'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മരിച്ച പരേതനായ ഭര്‍ത്താവ് ടോള്‍ ഖുത് ഉപയോഗിച്ചിരുന്ന തലയണയാണ് പശുവിന് നല്‍കിയത്.

 

 

Latest News