ഒമിക്രോൺ വൈറസ് സാന്നിധ്യം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല-കേന്ദ്രം

ന്യൂദൽഹി- ലോകത്തെ ഭീതിയിലാഴ്ത്തിയ ഒമിക്രോൺ കോവിഡ് വൈറസിന്റെ സാന്നിധ്യം ഇതേവരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി. ബ്രിട്ടൻ, ജർമനി, ഇറ്റലി, ഹോംങ്കോഗ് എന്നീ രാജ്യങ്ങളിൽ ഇതോടകം ഒമിക്രോൺ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി തോമർ വ്യക്തമാക്കി. രാജ്യത്തുടനീളം കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
 

Latest News