Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ-മെയില്‍ വഴി അപേക്ഷിക്കാം

തിരുവനന്തപുരം- നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ-മെയില്‍ വഴി അപേക്ഷിക്കാം.
www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ-മെയില്‍ അയച്ചാല്‍ മതി.
അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. അപേക്ഷകന് ആവശ്യമെങ്കില്‍ ഇമെയിലായും സര്‍ട്ടിഫിക്കറ്റ് അയച്ചുനല്‍കും. അപേക്ഷയോടൊപ്പം ഇക്കാര്യം പ്രത്യേകം ആവശ്യപ്പെടണം.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കില്‍ ഹാജരാക്കിയാല്‍ മതിയെന്നും പോലീസ് മേധാവി അറിയിച്ചു.

 

Latest News