Sorry, you need to enable JavaScript to visit this website.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി

ന്യൂദല്‍ഹി- രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എം.പിമാര്‍ക്കുള്ള സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. സസ്പെന്‍ഷനിലായ എം.പിമാര്‍ ഖേദപ്രകടനം നടത്താന്‍ തയാറായിട്ടില്ലെന്നും അതിനാല്‍ നടപടി പിന്‍വലിക്കില്ലെന്നും നായിഡു വ്യക്തമാക്കി.

എം.പിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് പ്രതിക്ഷ പാര്‍ട്ടികള്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കുന്നില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ച്ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എം.പിമാരെയാണ് ഈ സമ്മേളനത്തില്‍നിന്ന് സസ്‌പെന്‍ഡ്  ചെയ്തത്.

സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി, ഇടതുപാര്‍ട്ടികള്‍, ആര്‍.ജെ.ഡി, ആം ആദ്മി പാര്‍ട്ടി എന്നിവരാണ് ഇറങ്ങി പോയത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ തന്നെ തുടര്‍ന്നു.

 

Tags

Latest News