Sorry, you need to enable JavaScript to visit this website.

ഖത്തർ മുൻ പ്രവാസി യു.എ.ഇ യിൽ നിര്യാതനായി

ദോഹ-  ഖത്തർ മുൻ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ. എം. അരുണൻ ഹൃദയാഘാതം മൂലം യു. എ. ഇ യിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. കെമിക്കൽ എഞ്ചിനീയറായ അരുണൻ ദീർഘകാലം ഖത്തറിൽ ക്വാളിറ്റി കൺട്രോൾ മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ഭവൻ പബ്ളിക് സ്‌ക്കൂൾ ഡയറക്ടടറായിരുന്നു. രണ്ട് വർഷം മുമ്പാണ് ഖത്തർ വിട്ട് യു. എ. ഇയിൽ ബിസിനസ് ആരംഭിച്ചത്. ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട് തൃശൂർ ജില്ല സൗഹൃദ വേദി സജീവ പ്രവർത്തകനും ഭവൻസ് പബ്ളിക് സ്‌ക്കൂൾ ഡയറക്ടറുമായ കെ. എം. അനിൽ സഹോദരനാണ് .

Latest News