Sorry, you need to enable JavaScript to visit this website.

സൻആ എയർപോർട്ട് സൈനിക താവളമാക്കി മാറ്റിയെന്ന് സഖ്യസേന

  • ആവശ്യമെങ്കിൽ ഇത്തരം കേന്ദ്രങ്ങൾക്കുള്ള നിയമാനുസൃത പരിരക്ഷ എടുത്തുകളയാൻ നിയമ നടപടികൾ സ്വീകരിക്കും

റിയാദ് - ഇറാൻ റെവല്യൂഷനറി ഗാർഡിനും ലെബനോനിലെ ഹിസ്ബുല്ലക്കും കീഴിലെ വിദഗ്ധർ സൻആ എയർപോർട്ട് സൈനിക താവളമാക്കി മാറ്റിയതായി സഖ്യസേന പറഞ്ഞു. സൻആ എയർപോർട്ടുമായി ബന്ധിപ്പിച്ച ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സഖ്യസേന തകർത്തു. സൻആ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധമുള്ള അൽദലൈമി സൈനിക താവളത്തിലെ ലക്ഷ്യങ്ങൾക്കു നേരെയും സഖ്യസേന ആക്രമണങ്ങൾ നടത്തി. യെമനിൽ നിയമാനുസൃത പരിരക്ഷയുള്ള കേന്ദ്രങ്ങളും സ്ഥാപനങ്ങളും അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താൻ ഹൂത്തി ഭീകരർ ഉപയോഗിക്കുകയാണ്. സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ആവശ്യമെങ്കിൽ ഇത്തരം കേന്ദ്രങ്ങൾക്കുള്ള നിയമാനുസൃത പരിരക്ഷ എടുത്തുകളയാൻ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും. 
സൻആ അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നുള്ള ഡ്രോൺ ആക്രമണ ഭീഷണി ഇല്ലാതാക്കാൻ സഖ്യസേന ആക്രമണങ്ങൾ നടത്തി. സൻആ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഡ്രോൺ പറന്നുയർന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. സൈനിക താവളമെന്നോണം സൻആ എയർപോർട്ട് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. നിയമാനുസൃത സൈനിക ലക്ഷ്യങ്ങൾ ഉന്നമിട്ടാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് സൈനിക ലക്ഷ്യങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതെന്നും സഖ്യസേന പറഞ്ഞു.

Latest News