VIDEO യു.എ.ഇയില്‍ കാറ്റും മഴയും ശക്തിപ്പെടാന്‍ സാധ്യത, ജാഗ്രതക്ക് നിര്‍ദേശം

ദുബായ്- യു.എ.ഇയില്‍ ചില ഭാഗങ്ങളില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദൃശ്യക്ഷമത കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കാറ്റ് ശക്തിപ്പെടുന്നതിനാല്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കരുതെന്നും ദുര്‍ബലമായ കെട്ടിടങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ കാലവാസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ കിഴക്കന്‍, വടക്കന്‍ ഭാഗങ്ങളില്‍ മഴ ശക്തിപ്പെടുമെന്നാണ് കരുതുന്നത്.
ഫുജൈറയിലെ വാദി അല്‍ ഫായ്, ഗുബ്, മസാഫി ദിബ്ബ എന്നിവിടങ്ങളിലും ഷര്‍ജയിലെ ഖോര്‍ഫുഖാനിലും ശക്തമയ മഴ പെയ്തു. നാളെയും മറ്റന്നാളും വീണ്ടും ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.
താപനിലയും താഴ്ന്നു നില്‍ക്കുകയാണ്. ജബല്‍ ജൈസിലും റാസല്‍ ഖൈമയിലും തിങ്കളാഴ്ച താപനില 11 ഡിഗ്രി സെല്‍ഷ്യസാണ്.

 

Latest News