ജനീവ- കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഏറെ മാരകമാണെന്ന് ലോകാരോഗ്യ സംഘടന. ഇതിന്റെ പാർശ്വഫലം ഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. അതേസമയം, ഒമിക്രോൺ വകഭേദം ബാധിച്ച് ഒരു മരണവും ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനിടെ, ഒമിക്രോൺ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതേവരെ കണ്ടുപിടിച്ച കോവിഡ് വകഭേദങ്ങളിൽ ഏറ്റവും മാരകമായതാണ് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.






