കൊച്ചി- ആരു പറഞ്ഞാലും കേരളം നന്നാകില്ലെന്ന് ഹൈക്കോടതി. പാതയോരത്തെ കൊടിമരങ്ങൾ സംബന്ധിച്ചാണ് ഹൈക്കോടതി പരാമർശം നടത്തിയത്. തിരുവനന്തപുരത്ത് പോയപ്പോൾ റോഡിലുടനീളം കൊടിമരങ്ങൾ കണ്ടുവെന്നും നിരവധി തവണ പറഞ്ഞിട്ടും കേരളം നന്നാകുന്ന ലക്ഷണമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭൂരിപക്ഷവും ചുവന്ന കൊടിമരങ്ങളാണെന്നും കോടതി സൂചിപ്പിച്ചു.






