സിബിഐ 5 ന് ഇന്ന് തുടക്കം; മമ്മൂട്ടി അടുത്ത മാസം പകുതിയോടെ ചേരും

പാലക്കട്- മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി കെ മധു എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ 5. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഇന്ന്  നടക്കും. മമ്മൂട്ടി ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലാണ് വര്‍ക്ക് ചെയ്യുന്നത്. ഇതിന് ശേഷം ഡിസംബര്‍ പകുതിയോടെയാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ മുകേഷ്, രഞ്ജി പണിക്കര്‍, സായികുമാര്‍, ആശാ ശരത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

Latest News