കല്പറ്റ- സി.പി.എം ബത്തേരി ഏരിയ കമ്മിറ്റി വിഭജിച്ചു രൂപീകരിച്ച മീനങ്ങാടി ഏരിയ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി എന്‍.പി.കുഞ്ഞുമോളെ തെരഞ്ഞെടുത്തു.
വയനാട്ടിലെ ആദ്യത്തെ പാര്‍ട്ടി ഏരിയ സെക്രട്ടറിയാണ് 54കാരിയായ കുഞ്ഞുമോള്‍. സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ഏരിയ സമ്മേളനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ സെക്രട്ടറിയുമാണ് ഇവര്‍. ജനാധിപത്യ മഹിളാ സോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമാണ്.
2001ലാണ് പാര്‍ട്ടി അംഗത്വം ലഭിച്ചത്. ജില്ലാ പഞ്ചായത്തംഗം, അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്പലവയല്‍ അത്തിച്ചാല്‍ എന്‍.യു.പൈലിക്കുഞ്ഞാണ് ഭര്‍ത്താവ്. സജോണ്‍, സൈവജ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.






