കാപ്പിയില്‍ പഞ്ചസരക്ക് പകരം ഉപ്പ്, യുവതിയുടെ തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്

ഷാര്‍ജ- കാപ്പിയില്‍ പഞ്ചസാരക്ക് പകരം ഉപ്പ് ചേര്‍ത്തതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ 42 കാരനായ അറബ് യുവാവിനെതിരെ ഷാര്‍ജ മിസ്ഡിമെനര്‍ കോടതിയില്‍ വിചാരണ തുടങ്ങി. ലോഹ നിര്‍മിത ചട്ടുകം കൊണ്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് യുവതിയുടെ ആരോപണം.
തലക്ക് പരിക്കേറ്റ യുവതി ജോലിയില്‍നിന്ന് പത്ത് ദിവസം അവധിയെടുക്കാന്‍ നിര്‍ബന്ധിതയായെന്ന് പേലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
വീട്ടിലെ ജോലിഭാരം കാരണം കാപ്പിയില്‍ പഞ്ചസാരയ്ക്ക് പകരം ഉപ്പ് ചേര്‍ത്തു പോയെന്നാണ് യുവതിയുടെ വാദം.  ഭര്‍ത്താവ് രൂക്ഷമായി പ്രതികരിച്ചതോടെയാണ് അബദ്ധം മനസ്സിലായതെന്നും യുവതി പറയുന്നു. എന്നാല്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഭര്‍ത്താവ് പറയുന്നത്.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ വഞ്ചിച്ചുവെന്നും യുവതി വിചാരണയില്‍ ആരോപിച്ചു.

സംഘര്‍ഷമുണ്ടാക്കിയത് ഭാര്യയാണെന്നും തന്നെ അപമാനിച്ചുവെന്നും ഭര്‍ത്തവ് വിചാരണയില്‍  കുറ്റപ്പെടുത്തി. ഭാര്യ വിവാഹമോചനം ആവശ്യപ്പെടുന്നുണ്ടെന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോകുമെന്നും സന്ദര്‍ശിക്കുന്നത് തടയുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അനുരഞ്ജനത്തിന് പരാതിക്കാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതിക്ക് മറുപടി സത്യവാങ്മൂലം നല്‍കുന്നതിന് കേസ് മാറ്റിവെച്ചു.

 

Latest News