വിദ്വേഷം ജയിച്ചു, കലാകരന്‍ തോറ്റു, 12 പരിപാടികള്‍ റദ്ദാക്കിയെന്ന് കൊമേഡിയന്‍

ബംഗളൂരു-മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുനവ്വര്‍ ഫാറൂഖിയുടെ കോമഡി ഷോ റദ്ദാക്കി. പരിപാടി റദ്ദാക്കാന്‍ ബംഗളൂരു പോലീസ് സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു.
വിദ്വേഷം ജയിക്കുകയും കലാകാരന്‍ തോല്‍ക്കുകയും ചെയ്തിരിക്കയാണെന്ന് മുനവ്വര്‍ ഫാറൂഖി പ്രതികരിച്ചു.
ഭീഷണികാരണം രണ്ടു മാസത്തിനിടെ 12 പരിപാടികളാണ് റദ്ദാക്കിയതെന്നും ഇത് അവസാനത്തേതാണെന്നും ഗുഡ് ബൈ പറഞ്ഞുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബജ്‌റംഗ് ദള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുംബൈയില്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയിരുന്നു.

 

Latest News