ഒമിക്രോണ്‍ ഭീതി; ഇസ്രായിലില്‍ വിദേശികളുടെ പ്രവേശനത്തിന് പൂര്‍ണവിലക്ക്,അതിർത്തികള്‍ അടച്ചു

തെല്‍അവീവ്- കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണക്കിലെടുത്ത് ഇസ്രായില്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. മാരകമെന്ന് കരുതുന്ന ഒമിക്രോണിനെ കുറിച്ച് വിവിധ രാജ്യങ്ങളില്‍ ആശങ്ക പടര്‍ന്നതിനു പിന്നാലെ വിദേശികള്‍ക്ക് പൂര്‍ണവിലേക്കര്‍പ്പെടുത്തിയ ആദ്യ രാജ്യമായിരിക്കയാണ് ഇസ്രായില്‍.

കോവിഡ് പരിശോധനക്കിടെ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഏഴു പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി സംശയിക്കുന്നുമുണ്ട്. രാജ്യത്ത് തിരിച്ചെത്തുന്ന ഇസ്രായിലികള്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.

 

Latest News