Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെംഗും ഷാംഗും, കുറെ ചോദ്യങ്ങളും

പെംഗും ഷാംഗും
ഷുവായ് പെംഗുമായി ഐ.ഒ.സി ആസ്ഥാനത്ത് തോമസ് ബാക്ക് വീഡിയോ കോളിൽ സംസാരിക്കുന്നു. 

ചൈനീസ് സോഷ്യൽ മീഡിയാ സൈറ്റായ വെയ്‌ബോയിൽ മുൻ ലോക ഒന്നാം നമ്പർ ഡബ്ൾസ് ടെന്നിസ് താരം പംഗ് ഷുവായിയുടെ ഒരു സന്ദേശം ദിവസങ്ങളോളം ചൈനയെയും കായിക ലോകത്തെയും മുൾമുനയിൽ നിർത്തി 


2021 നവംബർ രണ്ടിനാണ് വെയ്‌ബോയിൽ പെംഗ് ഷുവായ് ആ സന്ദേശം അയക്കുന്നത്. അതിന്റെ ഒറിജിനൽ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മുൻ ചൈനീസ് ഉപപ്രധാനമന്ത്രി ഷാംഗ് ഗാവോലിയെക്കുറിച്ച ദീർഘമായ സന്ദേശത്തിന്റെ ചുരുക്കം ഇതാണ്. 'ഏഴ് വർഷത്തിലേറെയായി ഞങ്ങൾ പരിചയത്തിലാണ്. മൂന്നു വർഷം മുമ്പ് ഒരു ദിവസം ടെന്നിസ്  കളിക്കാൻ ഷാംഗ് തന്നെ ബെയ്ജിംഗിേേലക്ക് ക്ഷണിച്ചു. അതിനു ശേഷം ഷാംഗും ഭാര്യയും എന്നെ വീട്ടിലേക്ക് നിർബന്ധിച്ചു കൊണ്ടുപോയി. വീട്ടിൽ വെച്ച് അദ്ദേഹവുമായി ലൈംഗിക ബന്ധത്തിന് എന്നെ പ്രേരിപ്പിച്ചു. ആ സായാഹ്നത്തിൽ ഞാൻ ആദ്യം സമ്മതിച്ചില്ല. ഉടനീളം ഞാൻ കരയുകയായിരുന്നു'. 


അത്താഴത്തിനു ശേഷം ഷാംഗും ഭാര്യയും ഏറെ നിർബന്ധിച്ച ശേഷമാണ് താൻ സമ്മതിച്ചതെന്ന് പെംഗ് എഴുതുന്നു. 'അതിനു ശേഷം എനിക്ക് സ്വയം പുഛം തോന്നി. ചലിക്കുന്ന ശവശരീരം പോലെ തോന്നി'.
തുടർന്നും അദ്ദേഹത്തോട് സ്‌നേഹവും ബന്ധവും നിലനിർത്തിയതായി പെംഗ് പറയുന്നു. തുടരെയുള്ള സന്ദർശനങ്ങൾ ഭാര്യയിൽ അതൃപ്തി ജനിപ്പിച്ചു. ഒക്ടോബർ 30 നായിരുന്നു അവസാനത്തെ വഴക്ക്. രണ്ടു ദിവസം കഴിഞ്ഞാണ്് പെംഗ് വെയ്‌ബോയിൽ ആ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തങ്ങളുടെ സ്വഭാവങ്ങളിലെ പൊരുത്തമാണ് പരസ്പരം ആകർഷിച്ചതെന്നും രഹസ്യ ബന്ധത്തിലേക്ക് നയിച്ചതെന്നും പെംഗ് പറയുന്നു. 'ഞാൻ എല്ലാം ചോർത്തുമെന്ന് നിങ്ങൾ എപ്പോഴും ഭയപ്പെട്ടിരുന്നു. തീർച്ചയായും നിങ്ങൾ ഇതെല്ലാം നിഷേധിക്കും. എന്നെ ആക്രമിക്കാനും മതി'. 


ഈ സന്ദേശമല്ല യഥാർഥത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചത്. അതിനു ശേഷം മൂന്നാഴ്ചയോളം പെംഗ് അപ്രത്യക്ഷയായതാണ്. മൂന്ന് ഒളിംപിക്‌സുകളിൽ കളിക്കുകയും രണ്ട് ഗ്രാന്റ്സ്ലാമുകൾ നേടുകയും ചെയ്ത ഒരു താരത്തിന്റെ അഭാവം വനിതാ ടെന്നിസിനെ പിടിച്ചുലച്ചു. സാധാരണ ഗതിയിൽ ചൈനീസ് സാമ്പത്തിക ശക്തിക്കു മുന്നിൽ കായിക അസോസിയേഷനുകൾക്ക് മിണ്ടാട്ടം മുട്ടിപ്പോവാറാണ് പതിവ്. എന്നാൽ എന്തു വില കൊടുത്തും പെംഗിനു വേണ്ടി നിലകൊള്ളുമെന്ന് വനിതാ ടെന്നിസ് അസോസിയേഷൻ (ഡബ്ല്യൂ.ടി.എ) പ്രഖ്യാപിച്ചു. മുൻനിര ടെന്നിസ് താരങ്ങൾ കൂടെ നിന്നു. യു.എന്നിനെയും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിനെയും പോലെ പതിവ് മനുഷ്യാവകാശ സംഘടനകൾ പെംഗിനെ പൊതുമധ്യത്തിൽ കാണണമെന്ന് വാശി പിടിച്ചു. യു.എസ്, ബ്രിട്ടിഷ് സർക്കാരുകളും ടെന്നിസ് താരത്തിന് വേണ്ടി മുറവിളി കൂട്ടി.
ദിവസങ്ങളോളം വിഷയം കത്തിനിന്നെങ്കിലും ചൈന അറിഞ്ഞതായി നടിച്ചില്ല. പെംഗിനെ കാണാതായ കാര്യം ചൈനക്കാർ അറിഞ്ഞതേയില്ല. ചൈനയിലെ സമ്പൂർണ സെൻസറിംഗിൽ പെംഗിനെ പോലെ അവരുടെ സന്ദേശവും അപ്രത്യക്ഷമായി. 


പെംഗ് മൂന്ന് ഒളിംപിക്‌സുകളിൽ ചൈനയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) ദിവസങ്ങളോളം മിണ്ടിയില്ല. ഡബ്ല്യൂ.ടി.എയെ പോലെ സാഹസം കാണിക്കാൻ അവർക്കാവുമായിരുന്നില്ല. ബെയ്ജിംഗ് വിന്റർ ഒളിംപിക്‌സിന് രണ്ടര മാസം മാത്രമേയുള്ളൂ. പെംഗ് ഉയർത്തിവിട്ട രാഷ്ട്രീയക്കൊടുങ്കാറ്റിൽ വിന്റർ ഒളിംപിക്‌സ് ഉലഞ്ഞാൽ അതിന്റെ നഷ്ടം ഐ.ഒ.സിക്കാണ്. 
ഔദ്യോഗിക ജേണലിസ്റ്റുകളിലൂടെയാണ് ചൈന പുറംലോകത്തോട് പ്രതികരിച്ചത്. പെംഗിന്റേതെന്നു പറഞ്ഞ് ഫോട്ടോയും സന്ദേശങ്ങളും ഇ-മെയിലും അവർ പുറത്തുവിട്ടു. പെംഗ് സ്വതന്ത്രയാണോയെന്ന് തെളിയിക്കാൻ അതൊന്നും പര്യാപ്തമല്ലെന്ന് ഡബ്ല്യൂ.ടി.എ അതിശക്തമായ ഭാഷയിൽ പ്രതികരിച്ചു. അതോടെ ചൈന ഐ.ഒ.സിയുടെ മധ്യസ്ഥത തേടി. ഐ.ഒ.സി അധ്യക്ഷൻ തോമസ് ബാക്കുമായി സംസാരിക്കുന്നതെന്നു പറഞ്ഞ് വീഡിയോ ദൃശ്യങ്ങൾ ഐ.ഒ.സി തന്നെ പുറത്തുവിട്ടു. പെംഗ് സ്വതന്ത്രയാണോ അതോ ചൈനീസ് കസ്റ്റഡിയിലാണോ എന്ന ചോദ്യത്തിന് അത് ഉത്തരം നൽകിയില്ലെങ്കിലും അവർ ജീവിച്ചിരിപ്പുണ്ട് എന്നതിന് തൽക്കാലം അത് മറുപടിയായി. തന്നെക്കുറിച്ച ആശങ്കകൾ പ്രകടിപ്പിച്ചവരോട് നന്ദി പ്രകാശിപ്പിച്ച പെംഗ് തൽക്കാലം തന്നെ വെറുതെ വിടണമെന്ന് അഭ്യർഥിച്ചു. 
അതിനപ്പുറം, ചൈനീസ് സർക്കാരിനു വേണ്ടി ഐ.ഒ.സി ശബ്ദിക്കുന്നതിന്റെ നൈതികത ചോദ്യം ചെയ്യപ്പെട്ടു. പെംഗിന്റെ തിരോധാനം ഒരു നയതന്ത്ര പ്രശ്‌നമേയല്ലെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക നിലപാട്. ദുരുദ്ദേശ്യപരമായി വിഷയം പൊലിപ്പിക്കുകയാണെന്നും രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അവർ ആരോപിച്ചു. ചൈനീസ് വിരുദ്ധ ശക്തികൾ ഒളിംപിക്‌സിന് മുമ്പ് കൈകോർക്കുകയാണെന്നും ഇക്കാര്യത്തിൽ ഊർജം പാഴാക്കാൻ ചൈനക്ക് താൽപര്യമില്ലെന്നും ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തി. ആലിബാബ സ്ഥാപകൻ ജാക്ക് മായും സിനിമാ നടി ഫാൻ ബിംഗ്ബിംഗും മുമ്പ് മാസങ്ങളോളം അപ്രത്യക്ഷയായിരുന്നുവെങ്കിലും അതൊന്നും ഇതുപോലെ കോളിളക്കം സൃഷ്ടിച്ചിരുന്നില്ല. 
 

ആരാണ് പെംഗ്
മുപ്പത്തഞ്ചുകാരിയായ പെംഗ് ചൈനയിലെ ഹുനാൻ പ്രവിശ്യക്കാരിയാണ്. ലോക റാങ്കിംഗിൽ ഒന്നാമതെത്തുന്ന പ്രഥമ ചൈനീസ് താരമാണ്. 2013 ൽ വിംബിൾഡണിലും 2014 ൽ ഫ്രഞ്ച് ഓപണിലും ഡബ്ൾസ് ചാമ്പ്യനായി. സിംഗിൾസിൽ പതിനേഴാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. 2014 ലെ യു.എസ് ഓപണിന്റെ സെമിയിലെത്തി. 25 കിരീടങ്ങൾക്ക് ഉടമയാണ്.


ആരാണ് ഗാവോലി?
എഴുപത്തഞ്ചുകാരനായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏഴംഗ പോളിറ്റ്ബ്യൂറോയിൽ അംഗമായിരുന്നു. ഫലത്തിൽ രാജ്യത്തെ ഏഴാമൻ. 2013 മുതൽ 2018 വരെ ഉപപ്രധാനമന്ത്രി. ഫൂജിയാൻ പ്രവിശ്യയിൽ 1946 ൽ ജനനം. വിരമിക്കുമ്പോൾ ബെയ്ജിംഗ് വിന്റർ ഒളിംപിക്‌സിന്റെ ദൗത്യ സംഘത്തിൽ അംഗം. ആ പദവിയിൽ ഐ.ഒ.സി അധ്യക്ഷൻ തോമസ് ബാക്കിനെ ചൈനയിലേക്ക് സ്വീകരിച്ചിരുന്നു. 
സാമ്പത്തികശാസ്ത്ര ബിരുദധാരിയായ ഷാംഗ് സർക്കാർ നിയന്ത്രിത എണ്ണക്കമ്പനിയിലാണ് കരിയർ ആരംഭിച്ചത്. 1988 ൽ ഫൂജിയാൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറായി. ഷെൻഷൻ നഗരത്തിൽ പാർട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 2011 ൽ ടിയാൻജിനിൽ പാർട്ടി സെക്രട്ടറിയായിരിക്കേയാണ് തന്നേക്കാൾ 40 വയസ്സ് ഇളപ്പമുള്ള പെംഗുമായി ബന്ധം സ്ഥാപിക്കുന്നത്.
വിവാദത്തിനു ശേഷം  അദ്ദേഹം പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ജൂലൈ ഒന്നിന് ടിയാൻജിനിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച ചടങ്ങിലാണ് അവസാനം പങ്കെടുത്തത്.

Latest News