ഹലാൽ വിവാദത്തിന്റെ മറവിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം-മുഖ്യമന്ത്രി

കണ്ണൂർ- രാജ്യത്ത് ചേരിത്തിരിവുണ്ടാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ഏരിയ സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ഒരു വിഭാഗം ശ്രമിക്കുകയും അതിലൂടെ ചേരിതിരിവ് ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ മുതലെടുത്ത് മുസ്്‌ലിം വിഭാഗത്തിലുള്ളവരെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News