ശൈഖ് സായിദ് റോഡിനെ മനുഷ്യക്കടലാക്കി മാറ്റിയ കൂട്ടയോട്ടം

അബുദാബി- ശൈഖ് സായിദ് റോഡിനെ മനുഷ്യക്കടലാക്കി മാറ്റിയ കൂട്ടയോട്ടം യു.എ.ഇക്ക് പുതിയ ഊര്‍ജം പകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശികളും വിദേശികളുമായി 14600 പേരാണ് പങ്കെടുത്തത്.

ചെറുപ്പക്കാരും പ്രായമായവരും, പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും,  എമിറേറ്റികളും പ്രവാസികളും...  പ്രഭാതത്തിലെ തുളച്ചിറങ്ങുന്ന  തണുപ്പിനെ അതിജീവിച്ച്, ദുബായ് റണ്ണിനായി തിളങ്ങുന്ന കണ്ണുകളുമായി അവര്‍ റോഡിലെത്തി. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കൂട്ടയോട്ടമാണ് ദുബായ് റണ്‍.

ഈ വര്‍ഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡി.എഫ്.സി) സമാപന വാരാന്ത്യത്തില്‍ സാധാരണ പൗരന്മാര്‍ക്കൊപ്പം ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വമേകി.

 

 

Latest News