മമ്മൂട്ടിയും സന്തോഷ് വിശ്വനാഥും വീണ്ടും ഒന്നിക്കുന്നു

കൊച്ചി- വണ്ണിന് ശേഷം മമ്മൂട്ടിയും സന്തോഷ് വിശ്വനാഥും വീണ്ടുമൊന്നിക്കുന്ന ചിത്രം അടുത്ത വര്‍ഷം തുടങ്ങും. വടക്കേ ഇന്ത്യയിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനി ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രമൊരുങ്ങുക. 2022  ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍നേരത്ത് മയക്കം' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശേഷം കെ. മധു ഒരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രം.

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു സന്തോഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വണ്‍. ബോബി- സഞ്ജയ്  ടീം ആയിരുന്നു കഥയും തിരക്കഥയും. സെക്രട്ടേറിയറ്റും നിയമസഭയുമെല്ലാമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. ഇച്ചായീസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ആര്‍. ശ്രീലക്ഷ്മിയാണ് വണ്‍ നിര്‍മിച്ചത്.

 

Latest News