ജിദ്ദ - കോർണിഷ് റോഡിന് സമാന്തരമായ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് റോഡ് ട്രാഫിക് പോലീസുമായി സഹകരിച്ച് ജിദ്ദ നഗരസഭ താൽക്കാലികമായി അടച്ചു. ഫോർമുല വൺ കാറോട്ട മത്സരം നടക്കുന്ന പ്രദേശത്തേക്കുള്ള റോഡുകളുടെ നവീകരണ ജോലികളുടെ ഭാഗമായാണ് പ്രിൻസ് ഫൈസൽ ബിൻ ഫഹദ് റോഡ് അടച്ചത്. നാളെ(ശനി) അർധരാത്രിയോടെ റോഡ് വീണ്ടും തുറക്കും. വികസന ജോലികൾ നടക്കുന്ന പ്രദേശത്തിനു സമീപത്തെ ഡിസ്ട്രിക്ടുകളിൽ താമസിക്കുന്നവർ തങ്ങളുടെ വീടുകളിലേക്ക് പോകുമ്പോൾ ബന്ധപ്പെട്ട വകുപ്പുകൾക്കു മുന്നിൽ ദേശീയ അഡ്രസ് പ്രദർശിപ്പിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.