കൊച്ചിയില്‍ സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്

കൊച്ചി- പ്രമുഖ മലയാള സിനിമാ നിര്‍മാതാക്കളുടെ കൊച്ചിയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്.  അടുത്ത കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ഏറ്റവുമധികം സഹകരിച്ച നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസിലാണ് കൊച്ചി ആദായനികുതി വകുപ്പ് ടി.ഡി.എസ് വിഭാഗം പരിശോധന നടത്തിയത്.

ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെയും ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്‌റ്റേഡിയം റോഡിലെ മാജിക് െ്രെഫയിംസിന്റെയും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പിനിയുടെ ഓഫീസിലുമാണ് പരിശോധന.

അടുത്ത കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സിനിമകള്‍ വിറ്റതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളുമാണ്  പരിശോധിച്ചതെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

 

Latest News