ഷാര്‍ജ- യു.എ.ഇയില്‍ രണ്ടു വയസ്സായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ഷാര്‍ജയിലെ അല്ദൈദിലാണ് നഗരപെണ്കുഞ്ഞ് കാല്‍വഴുതി ബക്കറ്റിലെ വെള്ളത്തില്‍വീണ് ശ്വാസംമുട്ടി മരിച്ചു. ബംഗ്ലാദേശി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്ന് അല്‍ദൈദ് പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചു.






