വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ, പിടിയിലാകുന്നത് മൂന്നാം തവണ

മലപ്പുറം- വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫിനെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റത്തിന് നേരത്തെ ഇയാൾ രണ്ടു തവണ പിടിയിലായിരുന്നു. 
താനൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളിൽ വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. 2012-ൽ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളിലും സമാനമായ കുറ്റത്തിന് പോലീസ് പിടിയിലായിരുന്നു. അൻപതോളം വിദ്യാർഥികളെ ലൈംഗീക ചൂഷണം നടത്തി എന്നായിരുന്നു അന്നത്തെ പരാതി. അഞ്ചു വർഷത്തിന് ശേഷം ഈ കേസിൽ ഇയാളെ കോടതി കുറ്റമുക്തനാക്കി. 2018-ൽ കരിപ്പൂരിലെ സ്‌കൂളിൽ ജോലി ചെയ്യുന്നതിനിടെ സമാനമായ പരാതിയുണ്ടായി. തുടർന്ന് പോക്‌സോ കേസെടുത്ത് റിമാന്റ് ചെയ്തു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സർവീസിൽ കയറുകയായിരുന്നു. ഇതിന് പിന്നാലെയാണ് താനൂർ സ്‌കൂളിൽനിന്ന് വീണ്ടും പരാതി ഉയർന്നത്.
 

Latest News