തിരുവനന്തപുരം- സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് തുടങ്ങി. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ബസുടമകള്‍ അറിയിച്ചിട്ടുണ്ട്.