Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇ സുവർണ ജൂബിലി: ദുബായ്  വിമാനത്താവളം ജനസാഗരം തീർക്കും

  • ഡിസം. നാലിന് രണ്ട് ലക്ഷം യാത്രക്കാർ 

ദുബായ്- യു.എ.ഇ അമ്പതാം ദേശീയ ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷ. അടുത്ത 11 ദിവസത്തിനകം 1.8 ദശലക്ഷത്തിലധികം സന്ദർശകർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ സുവർണ ജൂബിലിക്ക് പുറമെ ദുബായ് എക്സ്പോ 2020, അബുദാബി ഗ്രാൻഡ് പിക്‌സ്, ദുബായ് റഗ്ബി സെവൻസ് തുടങ്ങിയ പരിപാടികൾ കൂടിയാവുമ്പോൾ വിമാനത്താവളത്തിൽ ജനത്തിരക്ക് വർധിക്കുമെന്ന് അധികൃതർ പറഞ്ഞു.  


ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടേക്കാവുന്ന ഡിസംബർ നാലിന് രണ്ട് ലക്ഷത്തോളം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 11 ദിവസങ്ങളിൽ ശരാശരി 1,64,000 പേർ എയർപോർട്ടിൽ എത്തുമെന്നാണ് നിഗമനം. ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് സുഗമവും സുഖപ്രദവുമായ അനുഭവങ്ങൾ ഉറപ്പാക്കാൻ എയർലൈൻസുകൾ, വിമാനത്താവള ഉദ്യോഗസ്ഥർ, വാണിജ്യ-സേവന പങ്കാളികൾ എന്നിവരുമായി ഏകോപനം നടത്തിവരികയാണെന്ന് ദുബായ് എയർപോർട്ട് ടെർമിനൽ ഓപറേഷൻസ് വൈസ് പ്രസിഡന്റ് ഇസ്സ അൽശംസി പറഞ്ഞു. ഇന്റർനാഷണൽ എയർപോർട്ടിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്താൻ നേരത്തെ പുറപ്പെടണമെന്നും അവർ അഭ്യർഥിച്ചു.


 

Tags

Latest News