Sorry, you need to enable JavaScript to visit this website.
Wednesday , December   01, 2021
Wednesday , December   01, 2021

ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു

കൊച്ചി- നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്.

പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു. ഭാര്യ ഉമാദേവി. മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്.

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന ദിവ്യ നൃത്തവേദികളില്‍ ഇപ്പോഴും സജീവമാണ്. ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്.

 

Latest News