Sorry, you need to enable JavaScript to visit this website.

കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ട റീ-എൻട്രികൾ ദീർഘിപ്പിക്കില്ല

റിയാദ് - കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ട റീ-എൻട്രി വിസകൾ ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ അബ്ശിർ പ്ലാറ്റ്‌ഫോം വെളിപ്പെടുത്തി. വിദേശങ്ങളിൽ കഴിയുന്നവരുടെ റീ-എൻട്രി വിസകൾ ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കിയ കൂട്ടത്തിലാണ് റീ-എൻട്രികൾ ഓൺലൈൻ വഴി ദീഘിപ്പിക്കാൻ കാലാവധി അവസാനിച്ച് 60 ദിവസം പിന്നിടാൻ പാടില്ലെന്ന് വ്യവസ്ഥയുള്ളതായി അബ്ശിർ അറിയിച്ചത്. ഗാർഹിക തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം റീ-എൻട്രികൾ ഈരീതിയിൽ ദീർഘിപ്പിക്കാവുന്നതാണ്. 
റീ-എൻട്രി ദീർഘിപ്പിക്കാൻ ഏറ്റവുമാദ്യം ഫീസ് അടക്കുകയാണ് വേണ്ടത്. സിംഗിൾ എൻട്രി റീ-എൻട്രി വിസ ദീർഘിപ്പിക്കാൻ ഓരോ മാസത്തിനും 100 റിയാൽ തോതിലും മൾട്ടിപ്പിൾ എൻട്രി റീ-എൻട്രി വിസകൾ ദീർഘിപ്പിക്കാൻ ഓരോ മാസത്തിനും 200 റിയാൽ തോതിലുമാണ് ഫീസ് നൽകേണ്ടത്. ഫീസ് അടച്ച ശേഷം അബ്ശിർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് തൊഴിലാളികൾ എന്ന ഐക്കൺ തെരഞ്ഞെടുത്ത് സർവീസ്, വിസാ സേവന ഐക്കണുകൾ വഴി റീ-എൻട്രി ദീർഘിപ്പിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളിയെ തെരഞ്ഞെടുക്കണം. 
ഓൺലൈൻ വഴി റീ-എൻട്രി ദീർഘിപ്പിക്കാൻ ഗുണഭോക്താവ് വിദേശത്തായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ റീ-എൻട്രി ദീർഘിപ്പിക്കുന്ന കാലം ഉൾപ്പെടുന്ന നിലക്ക് ഇഖാമയിൽ കാലാവധിയുമുണ്ടായിരിക്കണം. റീ-എൻട്രി കാലാവധി അവസാനിച്ച് 60 ദിവസം പിന്നിടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടെന്ന് അബ്ശിർ പ്ലാറ്റ്‌ഫോം പറഞ്ഞു. 

Latest News