തിരുവനന്തപുരം- ആലുവയിൽ നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി. തെറ്റ് ആവർത്തിക്കുന്ന സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്നും ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും സതീദേവി പറഞ്ഞു. കമ്മീഷന് ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇത് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്നും സതീദേവി വ്യക്തമാക്കി.