Sorry, you need to enable JavaScript to visit this website.

മുങ്ങിയ പോലീസ് പൊങ്ങി; പിടികിട്ടാപ്പുള്ളി പരം ബീര്‍ സിങ് ഐപിഎസ് മുംബൈ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി

മുംബൈ- മഹാരാഷ്ട്രയിലെ വിവാദമായ നാല് കുറ്റപ്പിരിവ് കേസുകളില്‍ പ്രതിയായ  മുംബൈ പോലീസ് മുന്‍ കമ്മീഷണര്‍ പരംബീര്‍ സിങ് ഒളിവു ജീവിതം മതിയാക്കി വ്യാഴാഴ്ച മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് യൂണിറ്റ് ഓഫീസില്‍ നേരിട്ടെത്തി. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മുങ്ങിയ പരം ബീറിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് കോടതി ശക്തമായി ആവശ്യപ്പെട്ടതു പ്രകാരമാണ് പരം ബീര്‍ കഴിഞ്ഞ ദിവസം താന്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ തന്നെ ഉണ്ടെന്ന് അറിയിച്ചതോടെ അറസ്റ്റില്‍ നിന്ന് സുപ്രീം കോടതി സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ ചണ്ഡീഗഡിലുണ്ടെന്ന് ബുധനാഴ്ച പരംബീര്‍ അറിയിച്ചത്. വ്യാഴാഴ്ച മുംബൈയിലെത്തുകയും ചെയ്തു. കോടതി ആവശ്യപ്പെട്ടതു പ്രകാരം അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരംബീര്‍ ഇന്ത്യ വിട്ടെന്നും റഷ്യയിലേക്ക് കടന്നെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചണ്ഡീഗഡില്‍ നിന്നും ഇന്ന് മുംബൈയില്‍ അദ്ദേഹം വിമാനമിറങ്ങി.

മുംബൈ പോലീസ് കമ്മീഷണര്‍ പദവിയില്‍ നിന്ന് സ്ഥലംമാറ്റിയതിനു ശേഷം മേയ് മുതല്‍ പരംബീര്‍ ജോലിക്കെത്തിയിട്ടില്ല. ഈ സ്ഥലം മാറ്റത്തിനു പിന്നാലെയാണ് മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ പരം ബീര്‍ അഴിമതി ആരോപണം ഉന്നയിച്ച് കോളിളക്കമുണ്ടാക്കിയത്.

Latest News