യുവതിയുടെ മരണത്തിൽ  സംശയമെന്ന് ബന്ധുക്കൾ 

കാസർകോട്- ബോവിക്കാനം മുതലപ്പാറയിലെ വാടക ക്വാട്ടേഴ്‌സിൽ കഴിഞ്ഞിരുന്ന ജവരിക്കുളം സ്വദേശിനി പരേതനായ രാമൻ-ലക്ഷ്മി ദമ്പതികളുടെ മകൾ ബിന്ദു (33) വിന്റെ മരണത്തിൽ സംശയമെന്ന് ബന്ധുക്കളുടെ പരാതി. ചൊവ്വാഴ്ച വൈകിട്ട് അവശനിലയിൽ കണ്ടെത്തിയ ബിന്ദുവിനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ജെ.സി.ബി. ഓപറേറ്റർ അശോകനാണ് ഭർത്താവ്. ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി ബുധനാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വിദ്യാർഥികളായ ലാവണ്യ, ഭാഗ്യശ്രീ, ഒരു വയസ്സുള്ള തേജശ്രീ എന്നിവർ മക്കളാണ്. ലീല, കൃഷ്ണൻ, വിനീത് സഹോദരങ്ങളുമാണ്.

Tags

Latest News