Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ ഭരണകാര്യങ്ങൾ കിരീടാവകാശിയെ അമീർ ഏൽപിച്ചു

കുവൈത്ത് സിറ്റി - രാജ്യത്ത് ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല കിരീടാവകാശി അടക്കമുള്ള മുതിർന്ന നേതാക്കളെ ഏൽപിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്‌മദ് അൽജാബിർ അൽസ്വബാഹ്. കിരീടാവകാശി ശൈഖ് മിശ്അൽ അൽഅഹ്‌മദ് അൽജാബിർ അൽസ്വബാഹിനെയും സ്പീക്കർ മർസൂഖ് അലി അൽഗാനിമിനെയും പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽഹമദ് അൽസ്വബാഹിനെയും സ്വീകരിച്ച് നൽകിയ ഹ്രസ്വസന്ദേശത്തിലാണ് ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല കിരീടാവകാശി അടക്കമുള്ള മുതിർന്ന നേതാക്കളെ ഏൽപിച്ചതായി അമീർ വ്യക്തമാക്കിയത്. 
ഇപ്പോൾ ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതലയുള്ള മുതിർന്ന നേതാക്കളാണ് നിങ്ങൾ. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ കാര്യങ്ങളുടെയും ചുമതല നിങ്ങൾക്കാണ്. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന കാര്യങ്ങളിൽ നിങ്ങൾ എന്നെ സമീപിച്ച് അഭിപ്രായം തേടണം. നിങ്ങളെ ഞാൻ പൂർണമായും വിശ്വസിക്കുന്നു. നിങ്ങൾ കുവൈത്തിന്റെ നെടുംതൂണുകളാണ് -എന്നാണ് അമീർ സന്ദേശം നൽകിയത്. അമീരി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന്റെ അധികാരം നേരത്തെ കുവൈത്ത് അമീർ കിരീടാവകാശിക്ക് നൽകിയിരുന്നു. പുതിയ പ്രധാനമന്ത്രിയായി ശൈഖ് സ്വബാഹ് അൽഖാലിദ് അൽഹമദ് അൽസ്വബാഹിനെ ചൊവ്വാഴ്ച നിയമിച്ച അമീർ, പുതിയ മന്ത്രിസഭാംഗങ്ങളെ നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
 

Latest News