Sorry, you need to enable JavaScript to visit this website.

വൻതുക പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

ബുറൈദ - ഉറവിടമറിയാത്ത വൻതുക പ്രദർശിപ്പിച്ച് മേനിനടിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി അൽഖസീം പോലീസ് അറിയിച്ചു. വീഡിയോ ശ്രദ്ധയിൽപെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ തിരിച്ചറിഞ്ഞത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അൽഖസീം പോലീസ് അറിയിച്ചു. 

Tags

Latest News