Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

ടോം ഇമ്മട്ടിയുടെ  ഒരു ബൊഹീമിയൻ ഗാനം 

ഒരു മെക്‌സിക്കൻ അപാരത എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഒരു ബൊഹീമിയൻ ഗാനം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടൊവീനോ തോമസ്, ആസിഫ് അലി എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. '1975 നാഷണൽ എമർജൻസി' എന്ന ടാഗ്‌ലൈൻ ടൈറ്റിൽ പോസ്റ്ററിൽ കാണാം. മാറ്റിനിയുടെ ബാനറിൽ ബാദുഷാ സിനിമാസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവരുമായി ചേർന്ന് എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ഒരു ബൊഹീമിയൻ ഗാനം. മാറ്റിനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രവും കൂടിയാണിത്. 
കാമ്പസ് പശ്ചാത്തലത്തിൽ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമാതാക്കൾ അറിയിച്ചു. വാർത്താ പ്രചാരണം പി. ശിവപ്രസാദ്.


 

Latest News